loader
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം അപായസൂചനയോടെ കുതിച്ചുയരുന്നു

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം അപായസൂചനയോടെ കുതിച്ചുയരുന്നു

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിനക്കണക്കും സമ്പർക്ക രോഗികളുടെ എണ്ണവും അപായസൂചനയോടെ കുതിച്ചുയരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 339 പേർക്ക്. ഇതിൽ സമ്പർക്കം വഴി 140 പേർ

ഇന്നലെ രോഗം സ്ഥിരീകരിച്ച 4 ആരോഗ്യ പ്രവർത്തകർ, തൃശൂരിലെ ബിഎസ്എഫ് ജവാൻ, കണ്ണൂരിൽ ഡിഎസ്‌സി ജവാൻ, ആലപ്പുഴയിലെ 2 ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് എന്നിവരെ കൂടി ചേർക്കുമ്പോൾ സമ്പർക്കരോഗബാധിതർ 148 ആകും. ഇന്നലെ സ്ഥിരീകരിച്ചവരിൽ 117 പേർ വിദേശത്തു നിന്നും 74 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം-95, മലപ്പുറം-55, പാലക്കാട്-50, തൃശ്ശൂർ-27, ആലപ്പുഴ-22, ഇടുക്കി-20, എറണാകുളം-12, കാസർകോഡ്-11, കൊല്ലം-10, കോഴിക്കോട്-8, കോട്ടയം-7, വയനാട്-7, പത്തനംതിട്ട-7, കണ്ണൂർ-8

പരിശോധനയുടെ തോത് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം 12,502 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 6,534 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,795 പേരാണ് ചികിത്സയിലുള്ളത്. 1,85,960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3261 പേർ ആശുപത്രികളിലുണ്ട്. ഇന്ന് 471 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share with Friends on Social Medias