loader
കൊറോണ അതിവ്യാപനത്തിനിടയിൽ ലോകരാജ്യങ്ങളുടെ മരുന്ന് ക്ഷാമം പരിഹരിക്കുവാൻ ഇന്ത്യ

കൊറോണ അതിവ്യാപനത്തിനിടയിൽ ലോകരാജ്യങ്ങളുടെ മരുന്ന് ക്ഷാമം പരിഹരിക്കുവാൻ ഇന്ത്യ

ഹൈഡ്രോക്‌സിക്ലോറോക്വിൻ (HCQ), മലേറിയ പ്രതിരോധ ഡ്രഗ്സ് എന്നിവ 13 രാജ്യങ്ങളിലേക്ക് കയറ്റുമതിക്കു അനുമതി കൊടുത്തു ഇന്ത്യ.

ആദ്യ ഘട്ടത്തിൽ യുഎസ്എ, സ്പെയിൻ, ജർമ്മനി, ബഹ്‌റൈൻ, ബ്രസീൽ, നേപ്പാൾ , ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, സീഷെൽസ്, മൗറീഷ്യസ് , ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നി രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്

രാജ്യങ്ങളെ തിരഞ്ഞെടുത്തത് അവർ ആവശ്യപ്പെട്ട ക്രമത്തിലാണെന്നു മന്ത്രാലയം പറഞ്ഞു  

രണ്ടു കൺസൈൻമെന്റുകൾ കൂടി ഉടൻ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്ന് വിദേശമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ദാമു രവി അറിയിച്ചു.

ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നുകളുടെ നിലവിലെ ഇന്ത്യയിലെ ആവശ്യകതയും സ്റ്റോക്കിനെയും കുറിച്ച് ചോദിച്ചപ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതികരിച്ചത് ഇങ്ങനെയാണ്. തൊട്ടടുത്ത ആഴ്ച ഇന്ത്യക്കു വേണ്ടത് ഒരു കോടി ടാബ്ലറ്റുകൾ ആണ്, എന്നാൽ ഇന്ത്യയുടെ പക്കൽ മൂന്നു കോടിയിലധികം ടാബ്ലറ്റുകൾ ഉണ്ടെന്നും ആണ്.

ആദ്യ ഘട്ടത്തിൽ അമേരിക്കക്കു 35.82 ലക്ഷം ടാബ്ലെറ്റുകളും രണ്ടാം ഘട്ടത്തിൽ 50 ലക്ഷം ടാബ്ലെറ്റുകളും ലഭിക്കും.

ആദ്യ ഘട്ടത്തിൽ ബംഗ്ലാദേശിന് 20 ലക്ഷം ടാബ്ലെറ്റുകളും നേപ്പാളിന്‌ 10 ലക്ഷം ടാബ്ലെറ്റുകളും ഭൂട്ടാന് 2 ലക്ഷം ടാബ്ലെറ്റുകളും അഫ്ഗാനിസ്ഥാന് 5 ലക്ഷം ടാബ്ലെറ്റുകളും ലഭിക്കും

രണ്ടാം ഘട്ടത്തിൽ അമേരിക്കക്കു പുറമെ ബ്രസീൽ, ജർമ്മനി, കാനഡ എന്നി രാജ്യങ്ങൾക്കു കൂടി 50 ലക്ഷം ടാബ്ലറ്റുകൾ ലഭിക്കും.

കൂടാതെ 430 മില്യൺ പാരസെറ്റമോൾ ടാബ്ലറ്റുകൾ യുകെ, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക , ന്യൂസിലാൻഡ്, കൂടാതെ മറ്റു ചില ആഫ്രിക്കൻ രാജ്യങ്ങൾക്കു കൂടി   ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട് 

Share with Friends on Social Medias