loader
കൊറോണ ബാധിതർ അല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്നു യുഎഇ അംബാസിഡർ അഹമ്മദ് അല്‍ബന്ന

കൊറോണ ബാധിതർ അല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്നു യുഎഇ അംബാസിഡർ അഹമ്മദ് അല്‍ബന്ന

ഗൾഫ് രാജ്യങ്ങളിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന കൊറോണ ബാധിതർ അല്ലാത്ത ആളുകളെ സ്വന്തം നിലക്ക് നാട്ടിലെത്തിക്കാൻ തയ്യാറെന്നു ഇന്ത്യയിലെ യുഎഇ അംബാസിഡർ അഹമ്മദ് അല്‍ബന്ന. കൊറോണ ബാധിതരെ അവിടെ തന്നെ ചികിൽസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തിൽ അവരെ നാട്ടിലെത്തിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

പല സ്ഥലങ്ങളിലും കൊറോണ ബാധിതർക്കു പോലും മതിയായ ചികിത്സാ സൗകര്യങ്ങൾ കിട്ടുന്നില്ലെന്ന് യുഎഇ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ ഉന്നയിച്ചിരുന്നു

ഗൾഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാനപതിമാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദേശം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നൽകിയിരുന്നു.

നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൌൺ നീട്ടാനുള്ള സാഹചര്യം കൂടുതൽ ആയതിനാൽ യാത്രാ വിമാനം അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഒരാഴ്ചക്കുള്ളിൽ ഉണ്ടാവും എന്നാണ് പ്രത്യാശ

Share with Friends on Social Medias