loader
പൂൾ ടെസ്റ്റിനൊരുങ്ങി രാജ്യം, കൊറോണ വ്യാപനത്തിന്റെ ചിത്രം തെളിയുമെന്നു സൂചന

പൂൾ ടെസ്റ്റിനൊരുങ്ങി രാജ്യം, കൊറോണ വ്യാപനത്തിന്റെ ചിത്രം തെളിയുമെന്നു സൂചന

രാജ്യത്തിലെ വലിയ വിഭാഗം ജനങ്ങളും കൊറോണ ടെസ്റ്റിന് വിധേയമായിട്ടില്ലെന്ന ആശങ്ക നിലനിൽക്കുന്നതിനിടെ 436 ജില്ലകളിൽ പൂൾ ടെസ്റ്റിനൊരുങ്ങുന്നു. ജനങ്ങളെ ഓരോ കൂട്ടമായി തരം തിരിച്ചു അതിൽ നിന്ന് ഒരാളെ ടെസ്റ്റിനിങ്ങിനു വിധേയമാക്കുന്ന രീതിയാണ് പൂൾ ടെസ്റ്റിംഗ്. ഇത്തരത്തിൽ ടെസ്റ്റിംഗിന് വിധേയമാകുന്ന ഏതെങ്കിലും ആളുടെ ഫലം പോസിറ്റീവ് ആണെങ്കിൽ അയാളുടെ കൂട്ടത്തെ മൊത്തത്തിൽ ടെസ്റ്റിംഗിനെ വിധേയമാക്കി പോസിറ്റീവ് ഫലങ്ങളും നെഗറ്റീവ് ഫലങ്ങളും വേര്‍തിരിച്ചെടുക്കുന്നതാണ് രീതി.

21 ദിവസത്തെ ലോക്ക് ഡൗൺ തീരാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കി ഉള്ളൂ എന്നതും അതിനു ശേഷം ഓരോ സ്ഥലങ്ങളിലും സ്വീകരിക്കേണ്ട നടപടി ക്രമങ്ങളും ഇത്തരത്തിലുള്ള പൂൾ ടെസ്റ്റിലൂടെ അറിയാൻ സാധിക്കുമെന്ന പ്രത്യാശയിലാണ് അധികൃതർ.

ആരോഗ്യ സേതു ആപ്പ് വഴിയുള്ള വിവരങ്ങളും നിരീക്ഷണത്തിലുള്ള ആളുകളുടെ വിവരങ്ങളും ശേഖരിച്ചു ചില നിശ്ചിത പ്രദേശത്തു പൂൾ ടെസ്റ്റ് നടത്തും. അത് വഴി ഏതെല്ലാം ജില്ലകൾ കോവിഡ് മുക്തമാണോ അല്ലയോ എന്ന് ശരിയായി വ്യക്തമാകും 

Share with Friends on Social Medias