loader
കോറോണയെ പ്രതിരോധിക്കാൻ ഇന്ത്യൻ റെയിൽവേയുടെ 5000 കോച്ചുകൾ

കോറോണയെ പ്രതിരോധിക്കാൻ ഇന്ത്യൻ റെയിൽവേയുടെ 5000 കോച്ചുകൾ

കോറോണയെ പ്രതിരോധിക്കാൻ ഇന്ത്യൻ റെയിൽവേയുടെ 5000 കോച്ചുകൾ
 
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത് നാല്പതിനായിരം കിടക്കകൾ.
 
2500 കോച്ചുകൾ പരിഷ്കരിച്ചാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 5000 കോച്ചുകൾ ഐസൊലേഷൻ കോച്ചുകളാക്കാനാണ് തീരുമാനം. ദിവസം 375 കോച്ചുകൾ വീതം എന്ന നിലയിൽ അതി വേഗതയിൽ ആണ് പണി പുരോഗമിക്കുന്നത്.
 
രാജ്യത്തെ വിവിധ റെയിൽവേ സോണുകളിലെ 133 കേന്ദ്രങ്ങളിൽ ആയാണ് ഇതിന്റെ നടപടികൾ പുരോഗമിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചു നിർമിക്കുന്ന ഇവയിൽ മികച്ച സേവനവും സംവിധാനങ്ങളും ഉണ്ടാകും.
 
ഒരു സമൂഹ വ്യാപനം ഉണ്ടാകുക ആണെങ്കിൽ, അതിനെ പ്രതിരോധിക്കാനുള്ള നടപടിയായി കൂടി കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തെ അനുമാനിക്കാവുന്നതാണ് 

Share with Friends on Social Medias