loader
കേരളത്തില്‍ ഇന്ന് 32 പുതിയ കൊവിഡ് -19  കേസുകള്‍: മുഖ്യമന്ത്രി

കേരളത്തില്‍ ഇന്ന് 32 പുതിയ കൊവിഡ് -19 കേസുകള്‍: മുഖ്യമന്ത്രി

സംസ്ഥാനത്ത് 32 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതില് 17 പേര് വിദേശത്ത് നിന്ന് വന്നവരാണ്. ബാക്കി 15 പേര്ക്ക് സമ്ബര്ക്കം മൂലമാണ് രോഗം ബാധിച്ചത്.

കാസർകോട് 17 പേര്ക്കും കണ്ണൂരില് 11 പേര്ക്കും ഇടുക്കിയിലും വയനാട്ടിലും രണ്ടുപേര്ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിതരുടെ എണ്ണം 213 ആയി. ആകെ 1,57,253 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില് 1,56,660 പേരും വീടുകളിലാണ്. ആശുപത്രികളില് 623 പേരാണുള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. 6991 സാമ്ബിളുകളാണ് ഇന്ന് അയച്ചിട്ടുള്ളത്. പരിശോധന വേഗത്തിലാക്കാന് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു.

Share with Friends on Social Medias