loader
ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് 19 ;മരണം 23,000 കടന്നു;

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് 19 ;മരണം 23,000 കടന്നു;

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് 19 വ്യാപിക്കുകയാണ്. കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണം 23,000 കടന്നു. ഇറ്റലിയില്‍ 712 പേരാണ് ഇന്നലെ മരിച്ചത് ഇതോടെ മരണം 8165 ആയി. അമേരിക്കയില്‍ മരണം 1000 കടന്നു. മരണസംഖ്യ 1036 ആയി.

ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. ചൈനയില്‍ 81,265 കോവിഡ് രോഗികളാണ് ഉള്ളത്. ഇറ്റലിയില്‍ 80,539 , അമേരിക്കയില്‍ 79,0069, സ്‌പെയിനില്‍ 60,197, ജര്‍മ്മനി 41,616 എന്നിങ്ങനെയാണ് രോഗബാധിതര്‍.

ഇറാനില്‍ രോഗബാധിതരുടെ എണ്ണം 29,406 ആയി. ഫ്രാന്‍സില്‍ 25,333 പേരും, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 11712 പേരും കൊറോണ ബാധിതരാണ്.

ലോകത്ത് കോവിഡ് ബാധിതരില്‍ 19,000 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 700 കടന്നു. 719 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത. കോവിഡ് ബാധിച്ച്‌ രാജ്യത്ത് 16 പേര്‍ മരിച്ചു.

Share with Friends on Social Medias