loader
കേന്ദ്ര സർക്കാർ കൈത്താങ്ങായി, 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്

കേന്ദ്ര സർക്കാർ കൈത്താങ്ങായി, 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്

1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സർക്കാർ

ധനസഹായം കിട്ടിയില്ല എന്ന് പറഞ്ഞു കരഞ്ഞ ധനമന്ത്രിയുടെ കേരളമടക്കം മുഴുവൻ സംസ്ഥാങ്ങൾക്കും ആശ്വാസകരമാകുന്നതാണ് നിർമല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ച പാക്കേജ്.
 
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ല എന്ന് സഹായം പ്രഖ്യാപിച്ചു കൊണ്ട് അടുത്ത കാലയളവിൽ ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയ ധനമന്ത്രി കൂടിയായ അവർ പറഞ്ഞു. ജനങ്ങൾക്ക് ഏറെ അത്യാവശ്യം ഉള്ള ഈ ഘട്ടത്തിൽ പ്രഖ്യാപിച്ച ഈ സഹായത്തെ വളരെ കയ്യടികളോടെ ആണ് ജനം സ്വീകരിക്കുന്നത്.
 
1. കൊറോണ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. ആശവര്‍ക്കര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സുമാര്‍ എന്നിവര്‍ ഈ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വരും
 
2. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് സൗജന്യമായി നല്‍കും.
 
3. റേഷന്‍ കാര്‍ഡ്‌ ഒന്നിന് ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. രണ്ട് തവണയായി ഇത് വാങ്ങാവുന്നതാണ്.
 
4. കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ 2000 രൂപ, ഏപ്രിൽ ആദ്യവാരം അക്കൗണ്ടിൽ നിക്ഷേപിക്കും
 
5. 20 കോടി സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലൂടെ 500 രൂപ വീതം അടുത്ത മൂന്നു മാസം നല്‍കും
 
6.മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിങ്ങനെ മൂന്നുകോടി ആളുകള്‍ക്ക് 1000 രൂപ വീതം അടുത്ത മൂന്നു മാസവും നല്‍കും. രണ്ടു തവണ ആയിട്ടായിരിക്കും ഇത് കൊടുക്കുക 
 
7.വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കുന്ന ഈടില്ലാത്ത വായ്പ 10 ലക്ഷമായിരുന്നത് 20 ലക്ഷമായി ഉയര്‍ത്തി.
 
8. ഉജ്ജ്വല പദ്ധതിയിലുള്ള, 8.3 കോടി ബി.പി.എൽ കുടുംബങ്ങൾക്ക് അടുത്ത മൂന്നു മാസത്തേക്ക് എൽ.പി.ജി സിലിണ്ടർ സൗജന്യം.
 
9.സംഘടിത മേഖലയിലെ പി.എഫ് വിഹിതം മൂന്നു മാസത്തേത് സര്‍ക്കാര്‍ അടയ്ക്കും. 100 ജീവനക്കാര്‍ വരെയുള്ള കമ്പനികളിലെ ഇ.പി.എഫ് വിഹിതമാണ് നല്‍കുക
 
10. പി.എഫില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു.
 
11. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി. 182 രൂപ 202 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്
 
12. നിര്‍മ്മാണ ക്ഷേമ ഫണ്ടിലെ 31,000 കോടി രൂപയില്‍ നിന്ന് നിര്‍മ്മാണ മേഖലയിലെ 3.5 കോടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്ക് ആശ്വാസ ധനം കൈമാറാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം.

Share with Friends on Social Medias