loader
കോവിഡ്​-19 നെ നേരിടാന്‍; ഐസൊലേഷനാണ്​ മികച്ച മാര്‍ഗമെന്നും ലോകാരോഗ്യ സംഘടന

കോവിഡ്​-19 നെ നേരിടാന്‍; ഐസൊലേഷനാണ്​ മികച്ച മാര്‍ഗമെന്നും ലോകാരോഗ്യ സംഘടന

കോവിഡ്​19 നെ നേരിടാന്‍ നിരവധി രാജ്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലോക്ക്​ഡൗണ്‍ സംവിധാനം ലോകത്ത്​ നിന്ന് വൈറസിനെ ഉന്മൂലനം ചെയ്യാന്‍ പര്യാപ്തമല്ലെന്നും ഐസൊലേഷനാണ്​ മികച്ച മാര്‍ഗമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.

''കോവിഡ്​ 19​​െന്‍റ വ്യാപനം മന്ദഗതിയിലാക്കാന്‍, പല രാജ്യങ്ങളും 'ലോക്ക്​ഡൗണ്‍' നടപടികള്‍ അവതരിപ്പിച്ചു. എന്നാല്‍ ഈ നടപടികള്‍ പകര്‍ച്ചവ്യാധികള്‍ പൂര്‍ണമായി ശമിപ്പിക്കില്ല. ഈ സമയം കൊറോണ വൈറസിനെ നശിപ്പിക്കാനായി ഉപയോഗപ്പെടുത്തണമെന്ന്​ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. '' ഗെബ്രിയേസസ് പറഞ്ഞു.

വീട്ടില്‍ തന്നെയിരിക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നതും ആളുകളുടെ സഞ്ചാരം വിലക്കുന്നതുമെല്ലാം ആരോഗ്യ സംവിധാനങ്ങളിലെ സമ്മര്‍ദ്ദം കുറക്കുന്നതാണ്. എന്നാല്‍ ഇതുകൊണ്ട്​ മാത്രം പകര്‍ച്ചവ്യാധികള്‍ ശമിക്കുകയില്ല. രോഗ ബാധിതനെ കണ്ടെത്തുകയും ഐസൊലേറ്റ്​ ചെയ്യുകയും പരിശോധന നടത്തുകയും ചികിത്സിക്കുകയും ചെയ്യുന്നതിനുള്ള നടപടികള്‍ രോഗ​ വ്യാപനത്തെ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share with Friends on Social Medias