loader
സമ്പൂർണ്ണ അടച്ചിടൽ വേളയിൽ ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് കൈ താങ്ങായി കേന്ദ്ര സർക്കാർ

സമ്പൂർണ്ണ അടച്ചിടൽ വേളയിൽ ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് കൈ താങ്ങായി കേന്ദ്ര സർക്കാർ

രാജ്യത്തു സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ച വേളയിൽ ദാരിദ്ര രേഖക്ക് താഴെയുള്ള ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി കേന്ദ്ര സർക്കാർ 

കിലോ ഒന്നിന് അരി മൂന്നു രൂപയും , ഗോതമ്പു രണ്ടു രൂപ നിരക്കിൽ അടുത്ത മൂന്നു മാസത്തേക്കാണ് സഹായം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നതാണ് തീരുമാനം 

അടച്ചിടൽ പ്രഖ്യാപിച്ചുവെങ്കിലും ഭക്ഷ്യോത്പന്നങ്ങള്‍ക്കോ അവശ്യവസ്തുക്കള്‍ക്കോ ക്ഷാമം ഉണ്ടാകില്ലെന്നും സാമ്പത്തിക പാക്കേജിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന വാർത്തകൾ മാത്രമേ വിശ്വസിക്കാവൂ എന്നും വ്യാജ വാർത്തകളെ തള്ളിക്കളയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തു ഇത് വരെ (മാർച്ച് 25) 584 പേർക്ക് കൊറോണ സ്ഥിരീകരിക്കുകയും 10 പേർ മരിക്കുകയും ചെയ്‌തു 

 

Share with Friends on Social Medias