loader
ലൈസന്‍സില്ലാതെ സര്‍വീസ്‌; 'ഇനി ബോട്ട് വെള്ളത്തിലിറക്കിയാൽ കത്തിക്കും' രോഷാകുലരായി നാട്ടുകാര്‍ .

ലൈസന്‍സില്ലാതെ സര്‍വീസ്‌; 'ഇനി ബോട്ട് വെള്ളത്തിലിറക്കിയാൽ കത്തിക്കും' രോഷാകുലരായി നാട്ടുകാര്‍ .

മലപ്പുറം താനൂരിനുസമീപം തൂവൽതീരത്ത് വിനോദസഞ്ചാരബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് വിനോദസഞ്ചാരത്തിനുപയോഗിച്ചത് ലൈസൻസും മാനദണ്ഡങ്ങളും പാലിക്കാതെ. പുഴയുടെ കെട്ടുങ്ങൽ തീരത്തുനിന്ന് സർവീസ് തുടങ്ങിയ അറ്റ്ലാന്റിക് ബോട്ടിൽ വിനോദ സഞ്ചാരികളെ കുത്തിനിറച്ചായിരുന്നു യാത്ര. എന്നാൽ മതിയായ സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ ബോട്ടിൽ ഉണ്ടായിരുന്നില്ല. താനൂർ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.

                           യാത്രക്കാരായി ബോട്ടിൽ ഉണ്ടായിരുന്നതിലേറെയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവരായതു കൊണ്ടും തീരത്തോട് ചേർന്നുള്ളവരായതു കൊണ്ടു തന്നെ മിക്കവർക്കും നീന്തലറിയാമായിരുന്നു.എന്നാൽ ബോട്ട് തലകീഴായി മറിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്‌. മതിയായ ലൈഫ് ജാക്കറ്റുകളില്ലാതെയായിരുന്നു സഞ്ചാരികളെ കുത്തിനിറച്ചിരുന്നതെന്നാണ്പ്രദേശവാസികൾ പറയുന്നത്. 

                                   ഒരു കുടുംബത്തിലെ സഹോദരങ്ങളുടെ ഭാര്യമാരും കുട്ടികളും അടക്കം ഒരു കുടുംബത്തിലെ പതിനൊന്നു പേരാണ് ദുരന്തത്തില്‍ പെട്ടത്‌. മരിച്ചവരിൽ ഏറെയും കുട്ടികളും സ്ത്രീകളുമാണ്.ആറുപേരെ രക്ഷപ്പെടുത്തിയെന്നും അതില്‍ രണ്ടുപേര്‍ മരിച്ചുവെന്നുമുള്ള വിവരം പിന്നാലെവന്നു.

Share with Friends on Social Medias