loader
പ്രധാനമന്ത്രിയുടെ വാഗ്ദാനം: ‘കേരളം വളരാൻ നടപടി’.

പ്രധാനമന്ത്രിയുടെ വാഗ്ദാനം: ‘കേരളം വളരാൻ നടപടി’.

കേരളത്തിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുമെന്നും വിവിധ മേഖലകളിൽ വളർച്ചയ്ക്കായുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ ഭാവി ഉജ്വലമാക്കാനുള്ള നേതൃത്വമേറ്റെടുക്കാൻ മലയാളിയുവത്വത്തെ ആഹ്വാനം ചെയ്ത അദ്ദേഹം, അതിനായി ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകി.തേവര സേക്ര‍ഡ് ഹാർട്ട് കോളജ് മൈതാനത്ത് ബിജെപി സംഘടിപ്പിച്ച ‘യുവം 2023’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


                                      വൈകിട്ട് 5നു നാവികസേനാ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി വെണ്ടുരുത്തി പാലത്തിനു സമീപത്തെ ഷിർദിസായി ക്ഷേത്ര പരിസരത്തുനിന്നു റോഡിലൂടെ നടന്നും വാഹനത്തിലുമായി നടത്തിയ റോഡ് ഷോയും ചരിത്രമായി. ‘യുവം 2023.സംഘാടക സമിതി വർക്കിങ് ചെയർമാൻ കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

                               രാജ്യം അതിവേഗം മുന്നേറുന്നതിന്റെ ആനുകൂല്യം കേരളത്തിലെ യുവാക്കൾക്കു നിഷേധിക്കപ്പെടുന്നു. ഇവിടെ ഒരു കൂട്ടർ കേരള താൽപര്യത്തെക്കാൾ പാർട്ടി താൽപര്യത്തിനു പ്രാധാന്യം നൽകുന്നു. മറ്റൊരു കൂട്ടർ ഒരു കുടുംബത്തിനു പ്രാധാന്യം നൽകുന്നു. ഈ രണ്ടു കൂട്ടരും കേരളത്തിലെ ചെറുപ്പക്കാരെ വഞ്ചിക്കുകയും ഇവിടെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റുകയും ചെയ്യുന്നു. കേന്ദ്രം യുവാക്കൾക്കു സർക്കാർ ജോലി ഉറപ്പാക്കാൻ തൊഴിൽ മേളകൾ നടത്തുമ്പോൾ കേരള സർക്കാരിന് അത്തരം കാര്യങ്ങളിൽ താൽപര്യമില്ല. ഇതിൽ മലയാളി യുവാക്കൾ നിരാശരാണ് – മോദി പറഞ്ഞു. 
 

Share with Friends on Social Medias