ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. ആദ്യ പ്രസവത്തിന് 5000 രൂപയാണ് ധനസഹായം നൽകുക . വിവിധ ഗഡുക്കളായുള്ള സഹായത്തിന്റെ ആദ്യ ഘട്ടം ഗർഭകാല രജിസ്ട്രേഷൻ നടത്തുമ്പോഴാണ്.
1000 രൂപയാണ് ആദ്യ ഗഡു. ആറു മാസത്തിനുശേഷം 2000 രൂപയുടെ രണ്ടാം ഗഡുവും പ്രസവം നടന്നശേഷം അവസാന ഗഡുവായ 2000 രൂപയും ലഭിക്കും.
മാതൃവന്ദന യോജന പ്രകാരം കേരളത്തിലെ 7,95,714 അമ്മമാർക്ക് 5000 രൂപ വീതം 349.53 കോടി രൂപ നരേന്ദ്ര മോദി സർക്കാർ വിതരണം ചെയ്തു.