സ്വർണ്ണക്കടത്തു കേസിൽ പ്രതി ചേർക്കപ്പെട്ട സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടത്തലുകൾ കേരളത്തിൽ പ്രതിഷേധ പരമ്പരകൾക്കു കാരണമായി. മടിയിൽ കനമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ പോലും പ്രധാനമന്ത്രിക്ക് സമാനമായ സുരക്ഷാ സന്നാഹത്തിൽ ആണ് ഇപ്പോൾ പരിപാടികളിൽ പങ്കെടുക്കുന്നത്. എല്ലായിടങ്ങളിലും ബിജെപി കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു സോളാർ കേസ് കത്തിനിൽക്കുമ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ ഉമ്മൻചാണ്ടിക്കെതിരെ പറഞ്ഞ വാചകങ്ങൾ ഇന്ന് അദ്ദേഹത്തിന് തന്നെ ധാർമികതയുടെ ചോദ്യചിഹ്നമായി കിടക്കുകയാണ്. എന്തായാലും ഭരണകക്ഷിയായ സിപിഎം നും പിണറായി വിജയൻ സർക്കാരിനും നാണക്കേടായി തീർന്നിരിക്കുകയാണ് പുതിയ ആരോപണങ്ങൾ .
അധികാരത്തിൽ നിന്നും മാറി നിന്ന് എന്ന് സുതാര്യമായ അന്വേഷണം നടത്തും എന്നാണ് ജനങ്ങൾ വീക്ഷിക്കുന്നത്. എന്തായാലും ഏതു അഴിമതി നടത്തിയാലും സപ്പോർട്ട് ചെയ്യുന്ന എല്ലാ രാക്ഷ്ട്രീയ പാർട്ടികളുടെയും അണികൾ ഉള്ള കാലത്തോളം ഇത് തുടർന്ന് കൊണ്ടേ ഇരിക്കും.
വാർത്തകൾ കൊടുക്കുന്ന മാദ്ധ്യമ വിഭാഗങ്ങളെ മുഴുവൻ ഭീക്ഷണിപ്പെടുത്തി അദ്ദേഹം നടത്തുന്ന എല്ലാ നയങ്ങളും ഫാസിസ്റ്റു നടപടികൾക്ക് സമാനം ആണ് എന്നതാണ് ചരിത്ര സത്യം .