നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ക്കു ഗിന്നസ് റെക്കോർഡ്
75 കിലോമീറ്റര് റോഡ് 5 ദിവസത്തിനുള്ളിൽ പണി പൂർത്തീകരിച്ചതിനാണ് ഗിന്നസ് റെക്കോർഡിന് അർഹമായത്. കൃത്യമായി പറഞ്ഞാൽ 105 മണിക്കൂറും 33 മിനുട്ടും.
ഇക്കഴിഞ്ഞ ജൂൺ 3, 2022 നു ആരംഭിച്ച പണി ജൂൺ 7 , 2022 നു അവസാനിച്ചു. നാഷണൽ ഹൈവേ - 53 ന്റെ ഭാഗമായുള്ള അമരാവതി മുതൽ അഗോള വരെ ഉള്ള റോഡ് ആണ് ഗിന്നസ് റെക്കോർഡ് ഇൽ ഇടം പിടിച്ചത്.
ബഹുമാനപെട്ട കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരി തന്നെ ആണ് ട്വിറ്റെറിലൂടെ ഇക്കാര്യം അറിയിച്ചത്. രാജ്പഥ് ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡ് , ജഗദിഷ് കാഥത്തിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു. ഇത് സാദ്ധ്യമാക്കിയ എഞ്ചിനീയർസ് , വർക്കേഴ്സ് എന്നിവർക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.
അതെ മോഡി മന്ത്രിസഭയിലെ കരുത്തുറ്റ നിധിൻ ഗഡ്കരിയുടെ കീഴിൽ റോഡ് വികസനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2024 ഇൽ അമേരിക്കയുടെ ലോജിസ്റ്റിക് സൗകര്യത്തിനു ഒപ്പം ഇന്ത്യയും എത്തും എന്നതാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.