31 വർഷത്തിന് ശേഷം പേരറിവാളൻ പുറത്തേക്കു
മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ 31 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പേരറിവാളന് മോചിതനായി. കേസില്‍ 1991ല്‍ അറസ്റ്റിലാകുമ്പോള്‍ 19 വയസു ആയിരുന്നു പ്രായം
കേസിലെ മുഖ്യ ആസൂത്രകനായിരുന്ന ശിവരശന് ബെല്‍റ്റ് ബോംബ് നിര്‍മിക്കാനുള്ള ഒമ്പത് വോള്‍ട്ടിന്റെ രണ്ട് ബാറ്ററികള്‍ വാങ്ങിനല്‍കി എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. 1998 ജനുവരി 28- ടാഡാ കോടതി പേരറിവാളനും 25 പേര്‍ക്കുമെതിരെ വധശിക്ഷ വിധിച്ചു.
ശിക്ഷ ഇളവുചെയ്യുന്നതിന് പേരറിവാളന് നല്കിയ ദയാഹര്‍ജിയില്‍ തീരുമാനമറിയാന്‍ 2011 -വരെ കാത്തിരിക്കേണ്ടിവന്നു. ദയാഹർജി പരിഗണിക്കുന്നതിൽ കാലതാമസം വരുത്തിയതിനു സുപ്രീം കോടതി പേരറിവാളൻ അടക്കം മൂന്നു പേരുടെ വധശിക്ഷ ജീവപര്യന്തം ആയി ഇളവ് ചെയ്തു. 2014 ഇൽ ഇയാൾ അടക്കം ഏഴു പേരെ മോചിപ്പിക്കാൻ അന്നത്തെ ജയലളിത സർക്കാർ ഉത്തരവിട്ടെങ്കിലും സുപ്രീം കോടതി ഇടപെട്ടു തടഞ്ഞു
ദയാഹർജി പരിഗണിക്കാൻ ഗവർണ്ണർക്കു അധികാരം ഉണ്ടെന്ന സുപ്രീം കോടതി ഉത്തരവ് അനുസരിച്ചു 2018 ഇൽ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തെങ്കിലും തീരുമാനമെടുക്കാന്‍ രണ്ടരവര്‍ഷത്തോളം വൈകിയ ഗവര്‍ണര്‍ അവസാനം ശുപാര്‍ശ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീംകോടതി പേരറിവാളനെ മോചിപ്പിച്ചത്. തമിഴ്നാട് സര്‍ക്കാറിന്റെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ കാലതാമസം വരുത്തിയതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി
2017-ല്‍ അന്വേഷണ ഉദ്യോഗസ്ഥനായ ത്യാഗരാജന്റെ നിര്‍ണായക വെളിപ്പെടുത്തലുകളാണ് കേസില്‍ പേരറിവാളന്റെ ജയില്‍ മോചനത്തിലേക്ക് വഴിവച്ചത്. ആക്രമണത്തിന് ഉപയോഗിച്ച ബാറ്ററികള്‍ എന്താവശ്യത്തിനുള്ളതാണെന്ന് അവ വാങ്ങുമ്പോള്‍ പേരറിവാളന് അറിയില്ലായിരുന്നുവെന്ന് ത്യാഗരാജന് സത്യവാങ്മൂലത്തില്‍ പറഞ്ഞു.