കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു - 2016 -2017 Year

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിധുവിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ മികച്ച ചിത്രത്തിനും സംവിധായികക്കുള്ള പുസ്‌കാരം നേടിയപ്പോള്‍ കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനായി

മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം) 

മികച്ച നടി: രജിഷ വിജയന്‍ (അനുരാഗ കരിക്കിന്‍വെള്ളം) 

മികച്ച ചിത്രം: മാന്‍ഹോള്‍  

മികച്ച സ്വഭാവ നടന്‍: മണികണ്ഠന്

മികച്ച സ്വഭാവ നടി: കാഞ്ചന (ഓലപ്പീപ്പി) 

മികച്ച സംവിധായിക: വിധു വിന്‍സെന്റ് (മാന്‍ഹോള്‍) 

മികച്ച സംഗീത സംവിധായകന്‍: എം.ജയചന്ദ്രന്‍ (കാംബോജി)

മികച്ച ഗായകന്‍: സൂരജ് സന്തോഷ് (തനിയേ മിഴികള്‍.., ഗപ്പി) 

മികച്ച ഗായിക: ചിത്ര (കാംബോജി) 

മികച്ച ഗാനരചയിതാവ്: ഒ.എന്‍.വി (കാംബോജി) 

മികച്ച ബാലതാരം: ചേതന്‍ (ഗപ്പി), അബേനി ആദി (കൊച്ചൗവോ പൗലോ അയ്യപ്പ കൊയ്‌ലോ) 

മികച്ച കഥ:സലീം കുമാര്‍ (കറുത്ത ജൂതന്‍) 

മികച്ച തിരക്കഥ: ശ്യാം പുഷ്‌ക്കരന്‍ (മഹേഷിന്റെ പ്രതികാരം) 

മികച്ച പശ്ചാത്തല സംഗീതം: വിഷ്ണു വിജയന്‍ (ഗപ്പി)

മികച്ച ഛായാഗ്രാഹകന്‍: എം.ജെ. രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം) 

മികച്ച നൃത്തസംവിധാനം: വിനീത് (കാംബോജി) 

മികച്ച വസ്ത്രാലങ്കാരം: സ്‌റ്റെഫി സേവ്യര്‍ 

മികച്ച നവാഗത സംവിധായകന്‍: ഷാനവാസ് കെ.ബാവക്കുട്ടി (കിസ്മത്ത്)

മികച്ച കുട്ടികളുടെ ചിത്രം: കോലുമിഠായി 

പ്രത്യേക പരാമര്‍ശം: സുരഭി (മിന്നാമിന്നി)