ഗുണ്ടകളുടെ വിളനിലമായി കേരളം മാറുന്നുവോ ?

ദൈവത്തിന്റെ സ്വന്തം നാടെന്നു കോൾമയിർ കൊണ്ട കേരളം ഗുണ്ടകളുടെ നാടായി എന്നാണ് കണക്കുകൾ പറയുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയും ഇല്ലാതായി എന്നതാണ് സത്യം. നിലവിലുള്ള മന്ത്രിസഭ അധികാരത്തിൽ ഏറിയതിനു ശേഷം മാത്രം നിരവധി കൊലപാതകങ്ങളും പീഡനങ്ങളും ആണ് കേരളത്തിൽ അരങ്ങേറിയത്. പലതിലും പോലീസ് നിഷ്ക്രിയരായി എന്നതാണ് വാസ്തവം. ആഭ്യന്തരത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കു പോലീസിനുമേലുള്ള നിയന്ത്രണം നഷ്ടമായെന്നാണ് പൊതുജന സംസാരം. കഴിഞ്ഞ ആഴ്ച മലയാള നടിക്കു നേരെ ഉണ്ടായ അനിഷ്ട സംഭവം ഒരു ഉദാഹരണം മാത്രം ...അതു പോലെ ഒരുപാടു സംഭവങ്ങൾ കേരളത്തിൽ ദിനം പ്രതി നടക്കുന്നുണ്ട് ..എന്നാൽ പലതിലും'മാധ്യമ ശ്രദ്ധ കിട്ടാറില്ല എന്നതാണ് യാഥാർഥ്യം. ജനങ്ങൾ പ്രതികരണ ശേഷിയിൽ പിന്നോട്ടു പോയതും കുറ്റവാളികളെ രാഷ്ട്രീയക്കാർ'സംരക്ഷിക്കുന്നതും അവർക്കു വേണ്ടി വക്കീലന്മാരെ ഏർപ്പാടാക്കുന്നതും കുറ്റവാളികൾക്കു കൊടും ശിക്ഷ കിട്ടുന്നില്ല എന്നതും കുറ്റകൃത്യങ്ങൾ വർധിക്കുവാൻ കാരണമാകുന്നു ....