സ്വാശ്രയ മാനേജുമെന്റുകൾ തെരുവുഗുണ്ടകളോ ?

നെഹ്‌റു ഗ്രൂപ്പ് ന്റെ ഉടമസ്ഥയിൽ ഉള്ള പല കോളേജുകളിലും വിദ്യാർത്ഥി ജീവിതം വളരെ ദുസ്സഹം ആണെന്നാണ് പൊതുവെ വിലയിരുത്തൽ. ഇന്റെര്ണല്  മാർക്ക് , അറ്റന്റൻസ് , ബസ് ഫെയർ , അച്ചടക്കം, സംഘടനാ സ്വാതന്ത്ര്യം എന്നിവയുടെ എല്ലാം പേര് പറഞ്ഞു വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നുള്ളതാണ് വിവരം. പലരും ഭയം മൂലം പുറത്തു പറയാറില്ല എന്നുള്ളതാണ് സത്യം. ആരെങ്കിലും അതിനെ എതിർത്താൽ അവരെ ഭീഷണി പെടുത്തി പിന്തിരിപ്പിക്കുന്നു എന്നുള്ളതാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം . ഈയിടെ പാമ്പാടി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്യാനിടയായ സംഭവം ആണ് ഒടുവിലത്തേത് . എന്നാൽ കേരളത്തിലെ പ്രബല രാഷ്ട്രീയ പാർട്ടിയുടെ പിൻബലവും പണക്കൊഴുപ്പും കാരണം കേസ് ഒത്തു തീർപ്പിന്റെ വക്കിലാണ്. പരസ്യങ്ങളുടെ അതിപ്രസരത്തിലൂടെ എല്ലാ മാധ്യമ മേലാളന്മാരുടെയും വായടപ്പിക്കുവാൻ ഉടമയായ കൃഷ്ണദാസിനു കഴിഞ്ഞു എന്നുള്ളതാണ് സത്യം. ഇനി ഒരു വിദ്യാർത്ഥിയും നെഹ്‌റു ഗ്രൂപ്പിന്റെ കോളേജുകളിൽ അടുത്ത അധ്യയന വര്ഷം മുതൽ ചേരരുത് എന്നതാണ് ഞങ്ങളുടെ മുന്നറിയിപ്പ്...