ജയലളിത ഇനി ഓര്‍മ്മ; ഭൗതികശരീരം സംസ്‌കരിച്ചു

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയിലളിതയുടെ ഭൗതികശരീരം സംസ്‌കരിച്ചു. മറീന ബീച്ചില്‍ എംജിആര്‍ സ്മൃതിമണ്ഡപത്തോട് ചേര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ആയരക്കണക്കിനാ് ആളുകള്‍ രാജാജി നഗറില്‍ നിന്ന് ആരംഭിച്ച വിലാപയാത്രയെ അനുഗമിച്ചു.

നേരത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ ജയലളിതയ്ക്ക് അന്തിമാപചാരം അര്‍പ്പിക്കാന്‍ രാജാജി നഗറിലെത്തിയിരുന്നു.

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തുടങ്ങിയ നിരവധി പ്രമുഖര്‍ ജയലളിതയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.