അമേരിക്കയിൽ അബ് കി ബാർ ട്രംപ് സർക്കാർ

അമേരിക്കയുടെ 45 ആം പ്രസിഡന്റ് ആകാൻ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും പ്രമുഖ വ്യവസായിയുമായ ഡൊണാൾഡ് ട്രംപ്. 288 വോട്ടുകള്‍ നേടിയാണ് റിപ്പബ്ലിക്ക് പാര്‍ട്ടി ഇലക്ട്രല്‍ കോളജില്‍ ഭൂരിപക്ഷം ഉറപ്പിച്ചത്. 50 സംസ്ഥാനങ്ങളില്‍ നിന്നും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയില്‍ നിന്നും 538 അംഗങ്ങളുള്ള ഇലക്ട്രല്‍ കോളേജാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.

ഹില്ലരിക്കു 219 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളു.221 വോട്ടുകളിലൂടെ യു എസ് ഹൗസിലേക്കും 51 വോട്ടുകളിലൂടെ യു എസ് സെനറ്റിലേക്കും ഭൂരിപക്ഷം നേടിയാണ് റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിൽ ഏറാൻ പോകുന്നത് .

ഡെമോക്രാറ്റിക്കൻ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ വിള്ളൽ വീഴ്ത്തിയാണ് ട്രംപ് മുന്നേറ്റം നടത്തിയത്. നിര്‍ണായകമായ ആറ് സ്വിങ് സ്റ്റേറ്റുകളില്‍ അഞ്ചിലും ട്രംപിന് വ്യക്തമായ ഭൂരിപക്ഷം നേടാനായി.