രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കി....

രാജ്യത്തു 500 , 1000 രൂപാ നോട്ടുകൾ അസാധുവാക്കി ..ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഇതു നിലവിൽ വന്നു .വർദ്ധിച്ചു വരുന്ന കള്ളപ്പണത്തിന്റെയും അഴിമതിയുടെയും സാഹചര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രി മോദി വിപ്ലവകരമായ മാറ്റം അവതരിപ്പിച്ചത് .

വന്‍തോതില്‍ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കള്ളപ്പണം ഇല്ലാതാക്കുന്നതില്‍ ജനങ്ങളുടെ സഹകരണം മോദി അഭ്യര്‍ത്ഥിച്ചു.

ബുധനാഴ്ച്ച (നവംബർ 9 )ബാങ്കുകളും എടിഎം ഉം പ്രവർത്തിക്കില്ല 

ആദ്യത്തെ ഏതാനും ദിവസങ്ങളില്‍ എ.ടി.എമ്മില്‍നിന്ന് പരമാവധി പിന്‍വലിക്കാവുന്ന തുക 2,000 രൂപയാണ്. അതിനുശേഷം 4,000 രൂപയായി ഉയര്‍ത്തും.

ഡിസംബര്‍ 30-നകം 500, 1000 രൂപ നോട്ടുകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് റിസര്‍വ് ബാങ്കിന്റെ പ്രത്യേകം നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍, അതിനുള്ള കാരണവും മറ്റു ബോധിപ്പിച്ചുകൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിച്ച് 2017 മാര്‍ച്ച് 31-വരെ തിരിച്ചടയ്ക്കാം.

വെള്ളിയാഴ്ച അർധരാത്രി വരെ റെയിൽവേ , വിമാന ടിക്കറ്റ് ബുക്കിംഗ്, സർക്കാർ ആശുപത്രി , ഫാര്‍മസികളിലും പെട്രോള്‍ പമ്പുകളിലും, സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെ സഹകരണ സ്റ്റോറുകള്‍, പാല്‍ ബൂത്തുകള്‍, സര്‍ക്കാര്‍ അംഗീകൃത ശ്മശാനങ്ങള്‍, എന്നിവിടങ്ങളിലും  500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം.

കറന്‍സിയിതര ഇടപാടുകള്‍, ചെക്കുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍, ഡെബിറ്റ്,ക്രെഡിറ്റു കാര്‍ഡുകള്‍, ഇലക്ട്രോണിക് ട്രാന്‍സ്ഫറുകള്‍ തുടങ്ങിയവ നിലവിലുള്ളതുപോലെ നടത്തുന്നതിന് തടസ്സമില്ല.

കൂടുതല്‍ സുരക്ഷാക്രമീകരണങ്ങളുള്ള പുതിയ 500, 2000 രൂപ നോട്ടുകള്‍ വ്യാഴാഴ്ച പ്രാബല്യത്തിലാവും.

ടൂറിസ്റ്റുകൾക്ക് പരമാവധി 5000 രൂപ വരെ വിമാന താവളങ്ങളിൽ മാറ്റാം