loader
Breaking News
  • മാലി, ദുബായ് എന്നി സ്ഥലങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു

  • ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ 85% കേന്ദ്രത്തിന്റെ സബ്‌സിഡി

  • തൃശ്ശൂരിൽ ആംബുലൻസ് മറിഞ്ഞു നഴ്‌സ്‌ മരിച്ചു

  • വ്യാഴാഴ്ച പ്രവാസികൾ കേരളത്തിൽ എത്തിത്തുടങ്ങും

Kerala Live News - 24/7

Sep 18, 2020

കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.

Sep 18, 2020

കോതമംഗലം വനാന്തരങ്ങളില്‍ ജോലി ചെയ്യുന്ന വനപാലകര്‍ക്ക് ആശ്രയമായി പുതിയ ഫോറസ്റ്റ് സ്‌റ്റേഷന്‍ കോംപ്ലക്‌സ്. കോതമംഗലം ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടില്‍ നിര്‍മ്മിച്ച ഫോറസ്റ്റ് സ്റ്റേഷന്‍ കോംപ്ലക്‌സിൻ്റെ ഉദ്ഘാടനം

Sep 18, 2020

മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായ ഏഴാംദിവസവും പ്രതിഷേധം. മലപ്പുറത്ത് യുവജന സംഘടനകളുടെ വന്‍ പ്രതിഷേധം അരങ്ങേറി. യൂത്ത്‌ലീഗും യൂത്ത്‌കോണ്‍ഗ്രസമാണ് പ്രതിഷേധം നടത്തിയത്.

Sep 18, 2020

കണ്ണൂർ ജില്ലയിലെ മാഹിപാലം മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയപാതയിലുള്ള കൈയ്യേറ്റക്കാര്‍ (മത്സ്യ, പച്ചക്കറി വല്‍പനശാലകള്‍,

Sep 18, 2020

മന്ത്രി കെ ടി ജലീലിനെ വിളിപ്പിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതികളെ അറിയുന്ന വ്യക്തിയെന്ന നിലയിലെന്ന് എൻഐഎ. സ്വപ്‌നയുമായും മറ്റ് പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ച് ആരാഞ്ഞു. നിലവിൽ പ്രതി ചേർക്കുകയോ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ല.

Sep 18, 2020

ലോകത്ത് കൊവി‍ഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. മൂന്നുകോടി 32 ലക്ഷത്തിലധികമാണ് ലോകത്തെ കൊവിഡ് രോഗികൾ. ഒന്‍പതര ലക്ഷത്തോളമാണ് ആകെ മരണം. ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഒന്നാമതുള്ള അമേരിക്കയിൽ 69 ലക്ഷത്തോളമാണ്.

Sep 17, 2020

കേരളത്തിൽ ഇനി വെള്ളത്തിലൂടെയും ടാക്‌സികൾ സഞ്ചരിക്കും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഒക്ടോബർ മാസത്തോടെ ആലപ്പുഴ ജില്ലയിലാണ് 10 സീറ്റുകൾ ഉള്ള വാട്ടർ ടാക്സി സേവനം ആരംഭിക്കുന്നത്.

Sep 17, 2020

മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മന്ത്രി എ കെ ബാലൻ. ജലീലിനെ സംശയിക്കേണ്ട സാഹചര്യമില്ല. ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യാം. അത് നടപടിയുടെ ഭാഗം മാത്രമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Sep 17, 2020

കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. പാലക്കാട്, കൊല്ലം, കോഴിക്കോട്, കോട്ടയം, ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. യൂത്ത് കോൺഗ്രസ്, ബിജെപി

Sep 17, 2020

നയതന്ത്ര പാഴ്‌സൽ വഴി മത ഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

Sep 17, 2020

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയില്ലെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തൽ. ഡോ. എ കൗശികൻ അധ്യക്ഷനായ സമിതിയുടേതാണ് നിഗമനം.

Sep 17, 2020

അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവച്ച ഓക്സ്ഫോര്‍ഡ്് കൊവിഡ് വാക്സിന്റെ പരീക്ഷണം പുനരാരംഭിച്ചു. വാക്സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണം